SignIn
Kerala Kaumudi Online
Friday, 20 May 2022 8.43 PM IST

സീസൺ,അൺ റിസർവ്ഡ്,പാസഞ്ചർ യാത്ര പുന :സ്ഥാപിക്കണമെന്ന്കേരളം

railway

₹റെയിൽവേ ബോർഡിന്റെ അനുമതി തേടാമെന്ന് ഡിവിഷൻ അധികൃതർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സീസൺ ടിക്കറ്റ് യാത്രയും അൺ റിസർവ്വ്ഡ് കോച്ചുകളും പാസഞ്ചർ ട്രെയിൻ സർവ്വീസുകളും പുനരാരംഭിക്കണമെന്ന് സംസ്ഥാനത്തെ റെയിൽവേ ചുമതലയുളള മന്ത്രി വി.അബ്ദു റഹിമാൻ റെയിൽവേ ഡിവിഷൻ അധികൃതരോട് ആവശ്യപ്പെട്ടു.ആവശ്യം റെയിൽവേ ബോർഡിനെ അറിയിച്ച് നടപടിയെടുക്കാമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്തിപ്പോൾ ഒാടുന്നതെല്ലാം സ്പെഷ്യൽ ട്രെയിനുകളാണ്. മുൻകൂർ ബുക്ക് ചെയ്തേ യാത്ര ചെയ്യാനാകൂ.സീസൺ ടിക്കറ്റ് അനുവദിച്ചിട്ടില്ല. സാധാരണക്കാർക്കും രോഗികൾക്കും സർക്കാർ ജീവനക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളെത്തുടർന്നാണ് മന്ത്രി ഇടപെട്ട് യോഗം വിളിച്ചത്. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ,ചീഫ് ഒാപറേറ്റിംഗ് മാനേജർ,ചീഫ് കൊമേഴ്സ്യൽ മാനേജർ എന്നിവർ ഒാൺലൈനായും തിരുവനന്തപുരം,പാലക്കാട് ഡിവിഷനുകളിലെ ഡിവിഷണൽ റെയിൽവേ മാനേജർമാർ നേരിട്ടും യോഗത്തിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ സർക്കാർ ജീവനക്കാർ ആശ്രയിക്കുന്ന വഞ്ചിനാട്, ഇന്റർസിറ്റി ട്രെയിനുകൾ എത്തിച്ചേരുന്ന സമയം രാവിലെ 9.45 ആക്കണമെന്നും, സ്വന്തം മണ്ഡലമായ തിരൂരിലെ റെയിൽവേ സ്റ്റേഷനുകളിലെ രണ്ട് ലിഫ്റ്റുകളുടെ നിർമ്മാണം വേഗത്തിലാക്കാനും മന്ത്രി ആവശ്യപ്പെട്ടു.

പാസഞ്ചർ സർവീസ്

ഉടൻ തുടങ്ങും

സംസ്ഥാനത്തെ എക്സ്പ്രസ് ട്രെയിനുകളിൽ 80 ശതമാനവും പുനരാരംഭിച്ചതായി

അധികൃതർ അറിയിച്ചു ട്രെയിനുകളുടെ സ്പെഷ്യൽ കാറ്റഗറി മാറ്റുന്നതിന് റെയിൽവേ ബോർഡിന്റെ അനുമതി വേണം. അല്ലെങ്കിൽ സംസ്ഥാനാതിർത്തി കഴിഞ്ഞുള്ള സർവ്വീസ് പ്രതിസന്ധിയിലാകും. പാസഞ്ചർ സർവീസുകൾ ഉടൻ പുനരാരംഭിക്കും.

കോട്ടയത്തിനും എറണാകുളത്തിനുമിടയില മെമു സർവ്വീസുകളും എറണാകുളത്തു നിന്ന് ഷൊർണ്ണൂരിലേക്കുള്ള മെമുവും ആരംഭിച്ചു. നിലമ്പൂർ - കോട്ടയം,കോട്ടയം - നാഗർകോവിൽ പാസഞ്ചറുകൾ രണ്ടു ദിവസത്തിനുള്ളിൽ ആരംഭിക്കും. നിലമ്പൂർ - ഷൊർണ്ണൂർ,ഷൊർണ്ണൂർ - കോയമ്പത്തൂർ പാസഞ്ചറുകളുടെ സമയം പരിഷ്ക്കരിച്ച് കണക്ഷൻ ട്രെയിൻ രീതിയിലാക്കുന്നത് പരിഗണിക്കും. കൊച്ചുവേളിയിൽ നിന്നുള്ള നിലമ്പൂർ രാജ്യറാണി എക്സ് പ്രസ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് മാറ്റുന്നത് സ്ഥലപരിമിതി മൂലം പ്രയാസമാണ്. സ്റ്റേഷനുകളിലെ പ്രീപെയ്ഡ് ഒാട്ടോ,ടാക്സി സർവ്വീസുകൾ പുനരാരംഭിക്കൽ പരിഗണിക്കും..പാതയിരട്ടിപ്പിക്കലിന് സ്ഥലമേറ്റെടുക്കുന്ന നടപടി വേഗത്തിലാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAILWAY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.