SignIn
Kerala Kaumudi Online
Saturday, 20 April 2024 2.37 AM IST

കെ സുധാകരൻ മാത്രമല്ല മറ്റു നേതാക്കളും മോൻസന്റെ വീട്ടിലെത്തിയിട്ടുണ്ട്,​ പണം കൈമാറുമ്പോൾ സുധാകരനെ കണ്ടിട്ടില്ലെന്ന് പരാതിക്കാരന്റെ വെളിപ്പെടുത്തൽ

kk

തിരുവനന്തപുരം : . കെ സുധാകരനെ നിരവധി തവണ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വെച്ച് കണ്ടിട്ടുണ്ടെന്ന് പരാതിക്കാരൻ രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. പണം കൈമാറുമ്പോൾ സുധാകരനെ കണ്ടിട്ടില്ലെന്നും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെയും മോൻസന്റെ വീട്ടിൽ വെച്ച് കണ്ടിട്ടുണ്ടെന്നും ഇദ്ദേഹം

വെളിപ്പെടുത്തി.

.അതേസമയം മോൻസന്റെ വീട്ടിൽ വച്ച് കണ്ട മറ്റ് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ രാജീവ് വെളിപ്പെടുത്തിയിട്ടില്ല. വെളിപ്പെടുത്താൻ രാജീവ് തയ്യാറായില്ല. മോൻസണ് 1.68 കോടി രൂപ കൊടുത്തിട്ടുണ്ടെന്നും രാജീവ് പറഞ്ഞു.. കെ സുധാകരനെ മോൻസന്റെ വീട്ടിൽ ഒന്ന്-രണ്ട് തവണ കണ്ടിരുന്നു. ബന്ധങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചും രേഖകൾ കാണിച്ച് വിശ്വസിപ്പിച്ചത് കൊണ്ടുമാണ് പണം നൽകിയത്. എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കളെ മോൻസന്റെ വീട്ടിൽ വെച്ച് കണ്ടിരുന്നു.അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്താൻ താത്പര്യപ്പെടുന്നില്ലെന്നും രാജീവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് പരാതിക്കാരുടെ ഇന്നത്തെ മൊഴിയെടുക്കൽ പൂർത്തിയായി. ക്രൈം ബ്രാഞ്ച് സംഘം മോൻസന്റെ ചേർത്തലയിലെ വീട്ടിലും ഇന്ന് പരിശോധന നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MONSON, MONSON MAVUNKAL, K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.