കരുനാഗപ്പള്ളി : ഹർത്താൽ ദിനത്തിൽ മദ്യവിൽപ്പന നടത്തിയ രണ്ട് പേർക്കെതിരെ കേസ്.
ഓച്ചിറ പായി കുഴി വലിയകുളങ്ങര കാളകെട്ട് സമിതിയുടെ മുൻ വശത്ത് മദ്യ വിൽപ്പന നടത്തിയഓച്ചിറ വില്ലേജിൽ വലിയകുളങ്ങര മുറിയിൽ ചെമ്പുവിള തറയിൽ വീട്ടിൽ സുഭാഷിന്റെ (52 ) പേരിൽ കേസെടുത്തു. തുടർന്ന് ചവറ ഭാഗത്ത് നടത്തിയ പരിശോധനയിൽ തട്ടാശ്ശേരിൽ ജംഗ്ഷന് സമീപത്തുനിന്നും 6.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ചവറ വില്ലേജിൽ തട്ടാശ്ശേരി മുറിയിൽ പുതുവീട്ടിൽ വടക്കതിൽ അജയനെ അറസ്റ്റ് ചെയ്തു. എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർ ബാബു, കിഷോർ, സന്തോഷ്, സജികുമാർ എന്നിവർ പങ്കെടുത്തു. കേസുകളുടെ തുടർ അന്വേഷണം കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ. ജി. പ്രസന്നൻ ഏറ്റെടുത്തു.