അടൂർ : ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ അടൂർ ഏരിയ മെമ്പർഷിപ്പ് വിതരണോദ്ഘാടനം സി.പി.എം അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് നിർവഹിച്ചു. ഏരിയ പ്രസിഡന്റ് അഡ്വ. ബിനോ ജോർജ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി സി. പ്രകാശ്, ജില്ലാ വൈസ് പ്രസിഡന്റ് ആർ. വിജയകുമാർ, ഏരിയ സെക്രട്ടറി അഡ്വ. എം. പ്രിജി,കെ. വിശ്വനാഥൻ നായർ,ഡി. ഉദയൻ,ബാബു. ജി. കോശി,സലാം, എസ്. ജിനേഷ്, ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.