മുക്കം: മുതിർന്ന പൗരന്മാർക്കും വഴിയാത്രക്കാർക്കുമായി ചേന്ദമംഗലൂർ പുൽപ്പറമ്പിൽ ഒരുക്കിയ 'സായാഹ്നം' വിശ്രമകേന്ദ്രം രാഹുൽഗാന്ധി എം.പി നാടിന് സമർപ്പിച്ചു. അന്തരിച്ച സി.ടി ജബ്ബാർ ഉസ്താദിന്റെ സ്മരണയ്ക്കായി കുടുംബം പണിതതാണ് കേന്ദ്രം. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു അദ്ധ്യക്ഷത വഹിച്ചു. സി.ടി ആദിൽ ആമുഖഭാഷണം നടത്തി. സായാഹ്നത്തിന്റെ താക്കോൽ ഇ.ടി മുഹമ്മദ് ബഷീർ എം.പിയിൽ നിന്ന് സീനിയർ സിറ്റിസൺസ് ഫോറം പ്രതിനിധി കെ.ടി നജീബ് ഏറ്റുവാങ്ങി. കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.പി അനിൽ കുമാർ എം.എൽ.എ, ലിന്റോ ജോസഫ് എം.എൽ.എ, ജോർജ് എം.തോമസ്, കെ.എം ഷാജി, നിന മറിയം, ടി.വിശ്വനാഥൻ, നവാസ് പാലേരി, ഡോ.പി.എ കരീം, കെ. സുബൈർ, എ.പി.ജാഫർ ഷരീഫ്, ഷാഫി, ഇ.പി അബ്ദുറഹിമാൻ, കെ.പി.വേലായുധൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |