നിലമ്പൂർ: നിലമ്പൂർ - ഷൊർണൂർ പാതയോടുള്ള അവഗണനക്കെതിരെ ബഹുജന സമരം നടക്കുന്നതിനിടെ, കോട്ടയം - നിലമ്പൂർ - കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിന് പച്ചക്കൊടി. ഒക്ടോബർ ഏഴിനാണ് എക്സ്പ്രസിന്റെ ആദ്യ സർവീസ്. കോട്ടയത്ത് നിന്നും രാവിലെ 5.15 ന് പുറപ്പെടും. 6.40ന് എറണാകുളത്തും 10.10ന് ഷൊർണ്ണൂരിലും. ഇവിടെ നിന്ന് 10.20ന് പുറപ്പെട്ട് 11.45നാണ് നിലമ്പൂരിലെത്തുക.തിരിച്ച് വൈകിട്ട് 3.10 ന് നിലമ്പൂരിൽ നിന്നും പുറപ്പെടുന്ന വണ്ടി രാത്രി 10.15നാണ് കോട്ടയത്തെത്തുക.റിസർവ്വ് ചെയ്യുന്നവർക്കേ യാത്ര ചെയ്യാനാവൂ. ഈ വണ്ടിയുൾപ്പെടെ പുനരാരംഭിക്കണമെന്ന ആവശ്യവുമായി നിലമ്പൂർ- മൈസൂർ റെയിൽവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റിലേ സത്യഗ്രഹ സമരം തുടരുന്നുണ്ട്. നിലമ്പൂർ-ഷൊർണൂർ പാതയിൽ ജീവനക്കാരുടെ കുറവുമൂലം യാത്രാവണ്ടികൾ നിന്നുപോകുമെന്ന ആശങ്കയിലാണ് മലയോര മേഖലയിലെ യാത്രക്കാർ. പ്രത്യേക തീവണ്ടിയായി കോട്ടയം വണ്ടി പുനരാരംഭിക്കുന്നത് വിവിധ ജില്ലകളിലെ യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |