കൊച്ചി: പ്രൊഫ. എം.കെ. സാനുവിന്റെ സമ്പൂർണകൃതികൾ പത്തു വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നു. കൊച്ചിയിലെ സാമൂഹ്യ സംരംഭക സഹകരണ സംഘമാണ് (സമൂഹ് ) പ്രസാധകർ. ആത്മകഥ, ബാലസാഹിത്യം, വിമർശനം, ഭാഷാശാസ്ത്രം, സാഹിത്യപഠനം, വ്യാഖ്യാനങ്ങൾ, യാത്രാവിവരണം, ജീവിതരേഖകൾ, ഓർമ്മക്കുറിപ്പുകൾ, ലേഖനങ്ങൾ, വിവർത്തനങ്ങൾ, എഡിറ്റ് ചെയ്ത പുസ്തകങ്ങൾ, പ്രസംഗങ്ങൾ, അവതാരികകൾ, ആനുകാലികങ്ങളിൽ എഴുതിയ കുറിപ്പുകൾ എന്നിവയാണ് സമാഹരിക്കുന്നത്.
60 പുസ്തകങ്ങളാണ് പ്രൊഫ. സാനു രചിച്ചത്. 400 പേജുകൾ വീതമുള്ള പത്ത് വാല്യങ്ങളാണ് അടുത്ത ഡിസംബറിൽ പ്രസിദ്ധീകരിക്കുകയെന്ന് എഡിറ്റിംഗ് നിർവഹിക്കുന്ന കവി എസ്. രമേശൻ പറഞ്ഞു. സാനുവിന്റെ പ്രഭാഷണങ്ങൾ, കുറിപ്പുകൾ, അവതാരികകൾ എന്നിവ കൈവശമുള്ളവർ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വിക്കിപീഡിയ മാതൃകയിൽ കൃതികൾ ഡിജിറ്റൽ സംവിധാനത്തിലും ലഭ്യമാക്കുമെന്ന് സമൂഹ് സെക്രട്ടറി ജോസഫ് തോമസ് പറഞ്ഞു. കെ. ചന്ദ്രൻപിള്ള, ജോസി, മിനിപ്രിയ, ജോബി ജോൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. (ഇ-മെയിൽ info@samoohkochi.com, ഫോൺ: 0484 4853145)
''
ഏഴ് ദശാബ്ദം എഴുത്തിനായി നീക്കിവച്ചു. അവ വിലയിരുത്തേണ്ടത് വായനക്കാരാണ്. ഭാവിതലമുറയ്ക്ക് പഠനത്തിനും ചിന്തയ്ക്കും പ്രയോജനകരമായാൽ സന്തോഷം.
- പ്രൊഫ. എം.കെ. സാനു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |