SignIn
Kerala Kaumudi Online
Monday, 16 May 2022 4.28 PM IST

കേരളത്തിൽ ആരോഗ്യസാക്ഷരത അനിവാര്യം: കെ. സോമപ്രസാദ് എം.പി

v
ലോ​ക​ ​ഹൃ​ദ​യ​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ ഡോക്ടർമാരെ ആദരിക്കാൻ കേ​ര​ള​കൗ​മു​ദി​ ​കൊ​ല്ലം​ ​യൂ​ണി​റ്റ് ​സം​ഘ​ടി​പ്പി​ച്ച​ ​​ച​ട​ങ്ങിൽ ​കെ.​ ​സോ​മ​പ്ര​സാ​ദ് ​എം.​പി​ ​ഭ​ദ്ര​ദീ​പം​ ​കൊ​ളു​ത്തുന്നു.​ ​കൊ​ല്ലം​ ​അ​സി.​ക​ള​ക്ട​ർ​ ​ഡോ.​അ​രു​ൺ​ ​എ​സ്.​നാ​യ​ർ,​ ​കേ​ര​ള​കൗ​മു​ദി​ ​റ​സി​ഡ​ന്റ് ​എ​ഡി​റ്റ​റും​ ​കൊ​ല്ലം​ ​യൂ​ണി​റ്റ് ​ചീ​ഫു​മാ​യ​ ​എ​സ്.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ഡോ.​കെ.​എ​ൻ.​ ​ശ്യാം​ ​പ്ര​സാ​ദ്,​ ​ഡോ.​ ​ജി.​ ​സു​മി​ത്ര​ൻ,​ ​ഡോ.​ ​ടി.​ ​സാ​ഗ​ർ,​ ​ഡോ.​ ​തോ​മ​സ് ​മാ​ത്യു,​ ​ഡോ.​ ​സു​ശീ​ല​ൻ,​ ​ഡോ.​ ​രാ​ജേ​ഷ്,​ ​ഡോ.​ ​എ​സ്.​പി.​ ​സു​രേ​ഷ് ​ബാ​ബു,​ ​ഡോ.​ ​ശ്രീ​ജി​ത്ത് ​സു​ര​ൻ,​ ​ഡോ.​ ​എ​ൻ.​ ​അ​ജി​ത്ത് ​എ​ന്നി​വ​ർ​ ​സ​മീ​പം

കൊല്ലം: പലകാര്യങ്ങളിലും മുൻപന്തിയിലുള്ള കേരളത്തിന് ആരോഗ്യസാക്ഷരത കൂടി നേടിയെടുക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ട കാലം അതിക്രമിച്ചെന്ന് കെ. സോമപ്രസാദ് എം.പി പറഞ്ഞു. 'കേരളകൗമുദി' കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൃദയദിനാചരണ ചടങ്ങിൽ ഡോക്ടർമാരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് ആധുനിക വത്‌കരണവും നവീന ഉപകരണങ്ങളുമൊക്കെ ഉണ്ടായിട്ടും ബഹുഭൂരിപക്ഷത്തിനും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയില്ലാത്തത് ഇതിന് ഉദാഹരണമാണ്. രോഗിയെ ആശുപത്രിയിലെത്തിച്ചു കഴിഞ്ഞാൽ തങ്ങളുടെ ഉത്തരവാദിത്തം അവസാനിച്ച തരത്തിലാണ് പലരുടെയും പെരുമാറ്റം. പിന്നീടുള്ള എല്ലാ ഉത്തരവാദിത്വങ്ങളും ഡോക്ടർമാർക്കും ആശുപത്രിക്കും മാത്രമാണെന്ന ചിന്താഗതികൾ മാറണം. ആരോഗ്യസാക്ഷരതയുടെ അഭാവം മൂലമാണ് പലേടത്തും ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.