ആലപ്പുഴ: ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ജനപ്രതിനിധികൾക്കായി ഹൃദയാഘാത പുനരുജ്ജീവന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്, ഹെത്ത് ഫോർ ഓൾ ഫൗണ്ടേഷൻ, അത്ലറ്റികോ ഡി ആലപ്പി എന്നിവയുടെ സംയുതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹൃദ്രോഗ ബാധിതർക്ക് ഫലപ്രദമായി സി.പി.ആർ നൽകുന്ന വിധം ഡോ. കെ.എസ്. മോഹൻ വിശദീകരിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് ഉപഹാരം സമ്മാനിച്ചു. അത്ലറ്റിക്കോ ഡി ആലപ്പി അംഗങ്ങളായ ദീർഘദൂര സൈക്കിൾ യാത്രികരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിബിൻ.സി. ബാബു അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ, ഡോ. ബി. പത്മകുമാർ, ഡോ. തോമസ് മാത്യു, ഡോ. എ. നാസർ, ഡോ. എൻ. അരുൺ, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |