അമ്പലപ്പുഴ: കൊവിഡാനന്തര രോഗങ്ങളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പത്മകുമാർ പറഞ്ഞു. ഹൃദ്രോഗ വിഭാഗം നടത്തിയ ലോക ഹൃദയാരോഗ്യ ദിനാചരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡ് പശ്ചാത്തലത്തിൽ ഹൃദ്രോഗ വിദഗ്ദ്ധരുടെ ചുമതലകൾ വർദ്ധിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ പറഞ്ഞു. ഹൃദ്രോഗവിഭാഗം മേധാവി ഡോ. കെ.എസ്. മോഹനൻ അദ്ധ്യക്ഷനായി. അഡീഷണൽ പ്രൊഫസർ ഡോ. ആർ. ബൈജു, ഡെപ്യൂട്ടി സുപ്രണ്ട് ഡോ. അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |