തിരുവനന്തപുരം:കേരള സഹൃദയവേദി സംഘടിപ്പിച്ച മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം പാണക്കാട് ഹാളിൽ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.പന്ന്യൻ രവീന്ദ്രൻ, പി. ഉബൈദുല്ല എം.എൽ.എ, സി. പി. ജോൺ,എം വിജയകുമാർ, ഇ.എം നജീബ്, അഡ്വ. കണിയാപുരം ഹലിം, കായംകുളം യൂനുസ് തുടങ്ങിയവർ സംസാരിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ അറുപത്തിരണ്ടാം റാങ്ക് നേടിയ കേരള സൗഹൃദവേദി കുടുംബാംഗം റിട്ട.ബാങ്ക് ഉദ്യോഗസ്ഥനായ മനോജ് കുമാറിന്റെ മകൾ എം.ബി.അപർണയ്ക്ക് പ്രത്യേക പുരസ്കാരം ചടങ്ങിൽ സ്പീക്കർ എം.ബി.രാജേഷ് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |