തൃശൂർ: ജനതാദൾ (യു.ഡി.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ തൈവളപ്പിലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ള 500 ലധികം പ്രവർത്തകർ എൽ.ജെ.ഡിയിൽ ചേരുന്നു. ഒക്ടോബർ ആദ്യവാരം ചാലക്കുടിയിൽ ചേരുന്ന സംസ്ഥാന തല ലയന സമ്മേളനം എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് തൃശൂർ ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അറിയിച്ചു. കുഞ്ഞുമൊയ്തു ( പാലക്കാട്), എം.ബി. സുരേഷ് (വയനാട്), സുരേഷ് പെരുന്തൽമണ്ണ (മലപ്പുറം), ഷാജി കോവളം(തിരുവനന്തപുരം) സലിം തോട്ടത്തിൽ (തൃശൂർ) തുടങ്ങിയ സംസ്ഥാന നേതാക്കളും ഭൂരിഭാഗം ജില്ലാ -മണ്ഡല നേതാക്കളും എൽ.ജെ.ഡിയിൽ ലയിക്കും.
സോഷ്യലിസ്റ്റ് ചേരി ശക്തിപെടുത്താൻ എം.വി. ശ്രേയാംസ് കുമാർ എം.പി മുൻകൈ എടുത്ത് വരികയാണ്. അതിനെ ശക്തിപ്പെടുത്തേണ്ടത് കേരളത്തിലെ സോഷ്യലിസ്റ്റ് വിശ്വാസികളുടെ കടമയെന്നതിനാലാണ് ജനതാദൾ യു.ഡി.എഫ് വിഭാഗം എൽ.ജെ.ഡി.യിൽ ലയിക്കുന്നതെന്ന് രാജിവച്ചവർ പറഞ്ഞു.