തിരുവനന്തപുരം:കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ഒക്ടോബർ 5ന് വൈകിട്ട് 7ന് ശ്രീ സരസ്വതി അമ്മനെ വരവേൽപ്പോടെ സ്വീകരിച്ച് ഒക്ടോബർ 15ന് രാവിലെ 8.30നും 10.30നും ഇടയിൽ വിദ്യാരംഭച്ചടങ്ങോടെ നവരാത്രി മഹോത്സവം പര്യവസാനിക്കുന്നു. വിശേഷാൽ പൂജകളും അർച്ചനകളും സഹസ്രനാമാർച്ചനയും മറ്റും മുൻകൂർ ബുക്ക് ചെയ്യുന്നതിന് നവരാത്രി ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഡ്രസ്കോഡ് നവരാത്രി മണ്ഡപത്തിലും ബാധകമാണെന്ന് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ആർ.രാജരാജവർമ്മ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |