തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ബി.ജെ.പി കഴിവും കരുത്തും തെളിയിച്ച ജില്ലയിലെ 71 മാതൃകാ വനിതകളെ ആദരിക്കും. ഒക്ടോബർ ഒന്നിന് വൈകിട്ട് നാലിന് ഗരുഡ ഇന്റർനാഷണലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പങ്കെടുക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ അറിയിച്ചു.