SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.19 PM IST

ലോക്നാഥ് ബെഹ്‌റ അവധിയിൽ പ്രവേശിച്ചു, നീക്കം മോൻസണുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ

behra

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ മുൻ പൊലീസ് മേധാവിയും കൊച്ചി മെട്രോ എം ഡിയുമായ ലോക്നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികില്‍സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. മോൻസണുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനു ശേഷം അദ്ദേഹം ഓഫീസിൽ എത്തിയിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ വെള്ലിയാഴ്ചയാണ് ബെഹ്‌റ അവസാനമായി ഓഫീസിൽ എത്തിയത്. മോൻസൺ വിവാദത്തിൽ കേസന്വേഷണം തീരുന്നതുവരെയെങ്കിലും ബെഹ്‌റയെ ജോലിയിൽ നിന്നും മാറ്റിനിർത്തണമെന്ന ആവശ്യം ശക്തമായിരുന്നു.

ബെഹ്റയും എ ഡി ജി പി മനോജ് എബ്രഹാമും മോൻസണിന്റെ വീട്ടിൽ ഇരിക്കുന്ന ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസിന്റെ ബീറ്റ് ബോക്സ് മോൻസണിന്റെ വീട്ടിൽ വയ്ക്കാൻ ആവശ്യപ്പെട്ടത് ബെഹ്‌റയുടെ നിർദേശപ്രകാരമായിരുന്നുവെന്ന വിവരവും പിന്നീട് പുറത്തു വന്നിരുന്നു. സാധാരണയായി വ്യക്തികളുടെ വീടുകളിൽ ബീറ്റ് ബോക്സ് വയ്ക്കാറില്ല. വിവാദമായപ്പോൾ പൊലീസ് ഇതെടുത്ത് മാറ്റുകയും ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKANATH BEHRA, KERALA POLICE, MONSON MAVUNKAL, ANTIQUES, KOCHIMETRO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.