പാലക്കാട്: 'മഹാത്മാവിലേക്ക് മടങ്ങാം, മതേതര ഇന്ത്യ വീണ്ടെടുക്കാം' എന്ന സന്ദേശവുമായി ഗാന്ധി ജയന്തി ദിനമായ നാളെ എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എ. രാമസ്വാമി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശബരി ആശ്രമത്തിൽ നിന്ന് പകൽ മൂന്നിന് തുടങ്ങുന്ന യാത്ര മന്ത്രി എ.കെ. ശശീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്യും. കോട്ടമൈതാനത്തെ രക്തസാക്ഷിത്വ മണ്ഡപത്തിൽ നടക്കുന്ന സമാപന സമ്മേളനം 4.30ന് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ. രാമസ്വാമി യാത്ര നയിക്കും. വാർത്താ സമ്മേളനത്തിൽ എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എ.എം. കബീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |