ചങ്ങനാശേരി : എൽ.ഡി.സി മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മെറിറ്റ് ഫൗണ്ടേഷൻ സൗജന്യ ഓൺലൈൻ പരിശീലനം ആരംഭിച്ചു. ഒ.ബി.സി, എസ്.സി, എസ്.ടി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന എല്ലാവർക്കും അഡ്മിഷൻ നൽകും. ക്ലാസുകൾ നവംബർ 18 വരെയാണ്. എല്ലാ വിഷയങ്ങളും സമഗ്രമായി ഉൾക്കൊള്ളുന്ന പരിശീലന പദ്ധതിയിൽ പ്രമുഖരുടെ സെഷനുകൾ, ടെസ്റ്റ് സീരീസ്, മോഡൽ എക്‌സാം, സംശയ നിവാരണത്തിന് പ്രത്യേക സെഷനുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിന് www.meritfoundation.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വാട്സ് ആപ്പ്: 8606896690.