SignIn
Kerala Kaumudi Online
Friday, 19 April 2024 11.50 PM IST

ലക്ഷദ്വീപിൽ ചേരിതിരിഞ്ഞ് ഗാന്ധിജയന്തി ആഘോഷം

കൊച്ചി: ലക്ഷദ്വീപിൽ നാളെ എസ്.എൽ.എഫിന്റെ നേതൃത്വത്തിലും ഭരണകൂടത്തിന്റെ നേതൃത്വത്തിലും ഗാന്ധിജയന്തി ആഘോഷിക്കും. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് എസ്.എൽ.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ആഘോഷങ്ങൾ നടത്തുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടത്തുന്ന ഗാന്ധിജയന്തി ആഘോഷങ്ങൾ വൈകിട്ട് 5.30ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നാളെ രാവിലെ ദ്വീപിൽ എത്തും. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി അതത് വില്ലേജ് ദ്വീപ് പഞ്ചായത്തുകളിൽ പഞ്ചായത്ത് ചെയ‌ർപേഴ്സൺമാർ ഉദ്ഘാടനം ചെയ്യും. ഭരണകൂടത്തിന്റെ പരിപാടി നടക്കുന്ന സമയത്ത് എസ്.എൽ.എഫിന്റെ ആഘോഷങ്ങൾ നടത്തില്ലെന്ന് എസ്.എൽ.എഫ് അറിയിച്ചു. പഞ്ചായത്ത് ചെർപേഴ്സൺമാ‌ർക്ക് ഭരണകൂടത്തിന്റെ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, GANDHIJAYANTHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.