SignIn
Kerala Kaumudi Online
Thursday, 25 April 2024 4.36 AM IST

ഇക്വഡോർ ജയിലിൽ സംഘർഷം: 116 തടവുകാർ കൊല്ലപ്പെട്ടു

ecuador-prison

ക്വിറ്റോ: ഇ​ക്വ​ഡോ​റി​ലെ ഗ്വാ​യാ​ക്വി​ൽ ന​ഗ​ര​ത്തി​ലെ ജ​യി​ലി​ൽ മയക്കുമരുന്ന് സംഘങ്ങൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലിൽ 116 ത​ട​വു​കാർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് പേ​രു​ടെ ത​ല​യ​റു​ത്ത നി​ല​യി​ലാ​ണ്. ഇക്വഡോറിന്റെ ച​രി​ത്ര​ത്തി​ലെ തന്നെ ഏ​റ്റ​വും ഭീകരമായ ജ​യി​ൽ സം​ഘ​ർ​ഷ​മാ​ണി​തെ​ന്ന് അ​ധി​കൃ​തർ പറഞ്ഞു. ഭൂ​രി​ഭാ​ഗം പേ​രും വെ​ടി​യേ​റ്റാ​ണ് കൊ​ല്ല​പ്പെ​ട്ടതെങ്കിലും ബോം​ബും ക​ത്തി​യും ഗ്രനേഡും ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. 80 ത​ട​വു​കാർ​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്. അതേസമയം, പൊ​ലീ​സു​കാ​രും സൈ​ന്യ​വും ചേർ​ന്ന് ജ​യി​ലിന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു.

ജയിലിൽ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഘ​ർഷം തു​ട​ങ്ങി​യ​ത്.കലാപം ആ​സൂ​ത്രി​ത​മാ​​ണോയെന്ന വിഷയത്തിലും അ​ന്വേ​ഷ​ണം നടക്കും. ഇ​ക്വ​ഡോ​റി​ലെ മെ​ക്സി​ക്കൻ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ആരംഭമിട്ടതെന്നാണ് വിവരം.

സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ജയിൽമുറ്റത്ത് നിരവധി മൃതശരീരങ്ങൾ ചിതറികിടക്കുന്നത് കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, ECUADOR PRISON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.