SignIn
Kerala Kaumudi Online
Friday, 19 April 2024 6.54 AM IST

നിയമ ബോധവത്കരണ കാമ്പയിൻ നാളെ മുതൽ

law

കോട്ടയം : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നാളെ മുതൽ നവംബർ 14 വരെ പാൻ ഇന്ത്യ നിയമ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സി. ജയചന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മൂന്നിന് കാമ്പയിനുമായി ബന്ധപ്പെട്ട അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും. നാലു മുതൽ ആറുവരെ പൊലീസ്, വനം, എക്‌സൈസ് ഉദ്യോഗ്സ്ഥർക്ക് പോക്‌സോ, അബ്കാരി നിയമം, നിയമസേവനം അടക്കമുള്ള വിവിധ വിഷയങ്ങളിൽ പരിശീലനം നൽകും. ഏഴു മുതൽ ഒമ്പതുവരെ സാമൂഹിക നീതി, തൊഴിൽ വകുപ്പുകളും പൊലീസുമായി ചേർന്ന് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിയമബോധവത്കരണ ക്ലാസുകൾ നടത്തും. മാനസികാരോഗ്യ ദിനമായ 10 ന് ജില്ലാതാലൂക്ക് ലീഗൽ സർവീസ് അതോറിറ്റികളുടെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കും. അന്തേവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ കേൾക്കും. നവംബർ 14 ന് ജുവനൈൽ ഹോമുകളിലും, ചിൽഡ്രൻസ് ഹോമുകളിലും ശിശുദിനാഘോഷം സംഘടിപ്പിക്കും. ജില്ലതാലൂക്ക് കേന്ദ്രങ്ങളിൽ ബോധവത്കരണ പരിപാടികളുടെ സമാപനം നടക്കും. പങ്കെടുക്കുന്ന നിയമവിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ്‌കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.