കറുകച്ചാൽ : മാന്തുരുത്തി -ചമ്പക്കര ആശ്രമംപടി റോഡിൽ കാവുങ്കൽപ്പടിയിലെ കുറുക്കനെ ചത്തനിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് കുറുക്കന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ജഡം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും വിവരമറിയിച്ചതിനെ തുടർന്ന് പ്ലാച്ചേരിയിൽ നിന്ന് വനം വകുപ്പ് അധികൃതരെത്തി കുറുക്കന്റെ ജഡം കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിൽ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് വ്യക്തമായി. പ്രദേശത്ത് കുറുക്കനെ പിടികൂടാൻ കെണികൾ സ്ഥാപിക്കുമെന്ന് പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ചർ പി.വി.റെജി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |