തളിപ്പറമ്പ് : പരിയാരം കോരൻപീടിക പൊയിലിലെ പുളുക്കൂൽ ഹസൻകുഞ്ഞിയുടെ വീട്ടിനോട് ചേർന്ന പുകപ്പുര കത്തിനശിച്ചു. തീപടർന്നുപിടിച്ചതോടെ ഇതിന് സമീപം നിർത്തിയിട്ട ടിപ്പർലോറിക്കും ഭാഗികമായി തീപിടിച്ചെങ്കിലും പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് നീക്കിയതിനാൽ വലിയ അപകടം ഒഴിവായി.
പുകപ്പുരക്കകത്തെ മൂന്ന് ക്വിന്റൽ റബ്ബറും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നിശമസേനയാണ് തീയണച്ചത്. അസി.സ്റ്റേഷൻ ഓഫീസർ ടി.അജയൻ, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ടി.സജീവൻ, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ രാജൻ പരിയാരൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ശ്രീകാന്ത് പവിത്രൻ, പി.എ.അനൂപ്, നന്ദഗോപാൽ, ഡ്രൈവർ രജീഷ്കുമാർ, ഹോംഗാർഡ് തോമസ് മാത്യു എന്നിവർ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |