SignIn
Kerala Kaumudi Online
Friday, 29 March 2024 6.34 PM IST

മാഹി നഗരസഭയാണ് : അലങ്കാരപ്പേര് മാത്രം

mahe

മാഹി :രാജ്യത്ത് നഗരപാലിക- പഞ്ചായത്തിരാജ് നിയമം നടപ്പിലാക്കിയിട്ട് ദശകങ്ങൾ കഴിഞ്ഞിട്ടും കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ അധികാര വികേന്ദ്രീകരണം സ്വപ്നം മാത്രം. അധികാര വികേന്ദ്രീകരണത്തിലൂടെ ആശുപത്രികളും വിദ്യാലയങ്ങളുമടക്കമുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ടെങ്കിലും മാഹി അടങ്ങുന്ന പുതുച്ചേരിയിൽ ഇന്നും കാര്യം ഇങ്ങനെയല്ല.

വിദ്യാഭ്യാസം,​ ആരോഗ്യം,​ വികസനം,​പൊതുമരാമത്ത്,​ ക്ഷേമകാര്യം എന്നിവയെല്ലാം കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാകുമ്പോൾ മാഹിയിൽ കാര്യങ്ങൾ ഇങ്ങനെയല്ല.റോഡ് അറ്റകുറ്റപ്പണി പോലുള്ള ചെറിയ കാര്യങ്ങൾ മാത്രമാണ് മാഹിയിൽ മുനിസിപ്പാലിറ്റിയുടെ ചുമതല.റീജിയണൽ അഡ്മിനിസ്ട്രേറ്റർക്കാണ് കൂടുതലും ചുമതലയുള്ളത്. മുനിസിപ്പാലിറ്റിയുടെ സ്പെഷ്യൽഓഫീസർ കൂടിയാണ്. വികസനകാര്യത്തിലടക്കം തീരുമാനമെടുക്കുന്നത് ഇദ്ദേഹമാണ്. കേവലം ജനനമരണ രജിസ്ട്രേഷൻ മാത്രമാണ് നഗരസഭയിൽ നടക്കുന്നത്.

കാലാവധി കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം പരമോന്നത കോടതിയുടെ വിധിയിലൂടെയാണ് രണ്ടാംതവണയും സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് നടത്താൻ നിർബ്ബന്ധിതമായത്. പല കാരണങ്ങൾ പറഞ്ഞ് കോടതിയിൽ തന്നെ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാൻ സർക്കാർ ഒത്താശയോടെ എം.എൽ.എ അടക്കമുള്ളവർ രംഗത്ത് വന്നിരിക്കുകയുമാണ്.

ഓണറേറിയം വെറും 5000

കേരളത്തിൽ നഗരസഭാംഗങ്ങൾക്കുള്ള ഓണറേറിയത്തിന്റെ പകുതിപോലും മയ്യഴിയിലില്ല.കേരളത്തിൽ നഗരസഭാ ചെയർമാന് 15.600 രൂപ ഓണറേറിയം കിട്ടുമ്പോൾ മാഹിയിൽ ചെയർമാന് 5000 രൂപയാണ് ലഭിക്കുന്നത്.കാർ ഉപയോഗിച്ചാൽ ഓണറേറിയം കിട്ടില്ല. കഴിഞ്ഞ കൗൺസിലിൽ ചെയർമാനും കൗൺസിലർമാരും വേതനത്തേക്കാളേറെ വേദനയാണ് അനുഭവിച്ചത്.2006ൽ അധികാരത്തിൽ വന്ന കൗൺസിലർമാർക്ക് ആദ്യത്തെ ഒരു വർഷം ഒരു രൂപ പോലും വേതനം നൽകിയില്ല.രണ്ടാം വർഷം രണ്ടായിരം രൂപ വീതവും നാലാം വർഷം 3000 രൂപയുമാണ് ലഭിച്ചത്.

ആദ്യ നഗരസഭയാണ്..

1791ൽ ബ്രിട്ടീഷ് ഇന്ത്യയിൽ മുനിസിപ്പാലിറ്റി എന്നൊരു സങ്കൽപം പോലുമില്ലാത്ത കാലത്താണ് മെറി എന്ന പേരിൽ പുതുച്ചേരിയിൽ നഗരസഭ രൂപീകരിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിൽ വോട്ടവകാശം എല്ലാവർക്കുമില്ലാതിരുന്ന കാലത്ത് മാഹിയിൽ എല്ലാവരും ഫ്രഞ്ച് പൗരന്മാരെന്ന നിലയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അവസരമുണ്ടായിരുന്നു. 1880ൽ വടുവൻകുട്ടി വക്കീൽ മാഹിക്കാരനായ ആദ്യ മേയറായി മാറി. പുന്നരാമൻകുട്ടി,​ സഹദേവൻ വക്കീൽ എന്നിവ‌‌‌ർ മുനിസിപ്പൽ മേയ‌ർമാരായി ഫ്രഞ്ച് ഭരണകാലത്ത് തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.സ്വതന്ത്രമാഹിയിൽ മൂന്ന് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകൾ മാത്രമെ നടന്നിട്ടുള്ളുവെന്നതിൽ തന്നെ അധികാരവികേന്ദ്രീകരണത്തോടുള്ള ബന്ധപ്പെട്ടവരുടെ അടുപ്പക്കുറവ് വ്യക്തമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.