SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.41 PM IST

100 വിദ്യാവനങ്ങളും ഫോറസ്ട്രി ക്ലബുകളും സ്ഥാപിക്കും: മന്ത്രി എ. കെ. ശശീന്ദ്രൻ

ak

തിരുവനന്തപുരം: ഒരു വർഷത്തിനകം വിദ്യാലയങ്ങളിൽ 100 വിദ്യാവനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഇതിനായി രണ്ടു ലക്ഷം രൂപ വീതം നൽകും. അടുത്ത അഞ്ചു വർഷത്തിനകം 500 വിദ്യാവനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിലെ 100 ഫോറസ്ട്രി ക്ലബുകളുടെ പുനരുദ്ധാരണവും നടപ്പാക്കും. ഇതിനായി 10 ലക്ഷം രൂപ ചെലവിടും. സ്വാഭാവിക വനങ്ങളോട് സാദൃശ്യമുള്ള വിദ്യാവനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിലും സ്‌കൂളുകളിലുമാണ് ആരംഭിക്കുക.

നഗരങ്ങളിലെ വനവത്കരണത്തിന്റെ ഭാഗമായി നഗരവനം പദ്ധതി നടപ്പിലാക്കും. തദ്ദേശ സ്ഥാപനങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വ്യവസായസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ 40 ലക്ഷം രൂപ ചെലവിൽ നാലു വനങ്ങൾ ഈ വർഷം യാഥാർത്ഥ്യമാക്കും. തദ്ദേശീയ ഇനങ്ങളിൽപ്പെട്ട വൃക്ഷത്തൈക‍ൾ വച്ചുപിടിപ്പിക്കുന്നതിനായി 10.15 കോടി രൂപ ചെലവിടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AK SASEENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.