ന്യൂഡൽഹി: ഊഹാപോഹങ്ങളുടെ പേരിൽ ലേബർ കോടതിക്ക് സ്ഥാപനത്തിന്റെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ബാങ്ക് ജീവനക്കാരനെ പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത ലേബർ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി,അഭയ് ഓഖ എന്നിവരുൾപ്പെട്ടെ ബെഞ്ചിന്റെ നിരീക്ഷണം. മദ്യപിച്ച് ജോലിസ്ഥലത്തെത്തുക, മുതിർന്ന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുക തുടങ്ങിയ കാരണങ്ങളാൾ 1988ലാണ് പ്രസ്തുത കേസിലെ ജീവനക്കാരനെ പിരിച്ച് വിട്ടത്. ഇയാൾ പരാതിയുമായി ലേബർ കോടതിയെ സമീപിച്ചപ്പോൾ തിരിച്ചെടുക്കാൻ ഉത്തരവിടുകയായിരുന്നു.