ബാലരാമപുരം:കല്ലിയൂർ പഞ്ചായത്തിൽ കെട്ടിട നികുതി കരം സ്വീകരിക്കുന്നത് പ്രത്യേക കൗണ്ടർ സജ്ജമാക്കിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കൗണ്ടർ പ്രവർത്തിക്കും.പുറമേ ഒക്ടോബർ 3 മുതൽ 31 വരെ പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങൾ വഴിയും കരം ഒടുക്കാം. ഒക്ടോബർ 3 ന് ഊക്കോട് നേതാജി ഗ്രന്ഥശാല, പൊറ്റവിള റസിഡൻസ് അസോസിയേഷൻ ഓഫീസ്, 10 ന് പുന്നമൂട് ദേശസേവിനി ഗ്രന്ഥശാല,തെറ്റിവിള തരംഗിണി അങ്കണം,17ന് പെരിങ്ങമല എസ്.എൻ.വി.വി ഗ്രന്ഥശാല , കാക്കാമ്മൂല വായനശാല, 24ന് വെള്ളായണി എം.എൻ.എൽ.പി.എസ്,പാലപ്പൂര് ഹോളിക്രോസ് എൽ.പി.എസ്, 31ന് ശാന്തിവിള പട്ടം സ്മാരക ഗ്രന്ഥശാല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |