കൊല്ലം: കൊവിഡ് പോസിറ്റീവായ ഉദ്യോഗസ്ഥർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ ഏഴ് ദിവസത്തിനു ശേഷം ടെസ്റ്റില്ലാതെ ഓഫീസിലെത്താം. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കി.
നിലവിൽ ആർടി.പി.സി.ആർ പരിശോധനയിൽ കൊവിഡ് നെഗറ്റീവെന്ന് ഉറപ്പാക്കിയ ശേഷം ഏഴ് ദിവസം കൂടി ക്വാറന്റൈനിൽ തുടരണമായിരുന്നു. ഇതാണ് ഒഴിവാക്കിയത്. കൊവിഡ് നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിച്ചതാണ് ക്വാറന്റൈൻ കാലയളവ് ചുരുക്കാൻ കാരണം. എന്നാൽ ജീവിത ശൈലീരോഗങ്ങളും മറ്റ് അസുഖങ്ങളും ഉള്ളവർക്ക് കൊവിഡ് ലക്ഷണങ്ങളില്ലെങ്കിലും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അനിവാര്യമാണ്. എന്നാൽ ക്വാറന്റൈൻ കാലയളവ് ചുരുക്കുന്നത് കൊവിഡ് വ്യാപനം വർദ്ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |