കിളിമാനൂർ:കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം പിൻവലിക്കുക,കർഷകദ്രോഹനയം തിരുത്തുക, സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ കിളിമാനൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ സേവ് ഇന്ത്യ കാൽനട മാർച്ച് സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറി എൻ.എസ്. അജ്മൽ ക്യാപ്ടൻ, ശ്രീതു വൈസ് ക്യാപ്ടൻ,മനീഷ് രവീന്ദ്രൻ മാനേജരുമായുള്ള ജാഥ നഗരൂരിൽ സി.പി.എം ജില്ലാകമ്മിറ്റി അംഗം മടവൂർ അനിൽ ഫ്ളാഗ് ഒാഫ് ചെയ്തു. സി.പി.എം നഗരൂർ ലോക്കൽ സെക്രട്ടറി എം.ഷിബു,ഡി. ശ്രീജ,ഡി.രജിത് തുടങ്ങിയവർ സംസാരിച്ചു. ജാഥ കിളിമാനൂരിൽ സമാപിച്ചു. സമാപനസമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ജെ.ജിനിഷ്, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ,എ.ആർ. റിയാസ്,രഞ്ചിത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |