SignIn
Kerala Kaumudi Online
Thursday, 25 April 2024 8.28 PM IST

അഴിമതി നിർമ്മാർജന വാരാചരണം

v

കൊല്ലം: ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 മുതൽ 8വരെ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഓഫീസുകൾക്ക് മുന്നിൽ അഴിമതി നിർമ്മാർജന വാരാചരണം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ധനദൂർത്ത് നടത്തി പൊതുകടം വർദ്ധിപ്പിക്കുമ്പോൾ എല്ലാമേഖലകളിലും അവിശ്വസനീയമായ നേട്ടമാണ് ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി സർക്കാർ കാഴ്ചവയ്ക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. അഴിമതിയെപ്പറ്റി പൊതുജനങ്ങൾക്കുള്ള പരാതികൾ 9447349708 എന്ന നമ്പരിൽ അറിയിക്കാം. വാർത്താസമ്മേളനത്തിൽ ജില്ലാ കൺവീനർ ജോർജ് തോമസ് മുളവന, ജില്ലാസെക്രട്ടറി മോഹനചന്ദ്രൻ, ട്രഷറർ വിമല ജസ്റ്റിൻ, വിവരാവകാശ കൺവീനർ ദാസൻ ബർണാഡ്, സോഷ്യൽ മീഡിയ കൺവീനർ ഇല്യാസ് പോളയിൽ, മണ്ഡലം കൺവീനർമാരായ മധു തഴവ, രാജേന്ദ്രൻ കൊട്ടാരക്കര, ഭാഗ്യരാജ് കുണ്ടറ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.