മുടപുരം:അങ്കണവാടി ജീവനക്കാരുടെ ജോലി ഭാരം കുത്തനെ വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ പോഷൻ ട്രാക്കറിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു ) നേതൃത്വത്തിൽ ഐ.സി.ഡി.എസ് ആഫീസുകൾക്ക് മുന്നിൽ അങ്കണവാടി ജീവനക്കാർ പ്രതിഷേധിച്ചു.ഐ.സി.ഡി.എസ്,ആറ്റിങ്ങൽ മാമം ഒഫീസിനു മുന്നിൽ നടന്ന സമരം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.അജിത അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ഭാരവാഹികളായ അനിത,റീജ,ഗിരിജ,സി.ഐ.ടി.യു ഏരിയ കമ്മറ്റിയംഗങ്ങളായ എം.മുരളി,ആർ.പി.അജി,എസ്.രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.