ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് നിറുത്തിയ എല്ലാ സർവീസുകളും പുനരാരംഭിക്കണമെന്ന് കേരള കോൺഗ്രസ് (എം) ആറ്റിങ്ങൽ നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ബേന്നി കാക്കാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.സാലി അദ്ധ്യക്ഷത വഹിച്ചു. കുറക്കട വിക്രമൻ, ജെ. സഹായദാസ് നാടാർ, സി.ആർ. സുനു, കമലാലയം മനോജ്, ജോസ് പ്രകാശ്, എം. റഫീക്, വിക്രമൻ മാവിൻമൂട്, ആറ്റിങ്ങൽ ഉണ്ണിക്കൃഷ്ണൻനായർ, സന്തോഷ് യോഹന്നാൻ, ബാബു, എൻ. ചന്ദ്രശേഖരൻ നായർ, എൻ. തങ്കപ്പൻ, അഡ്വ. കിളിമാനൂർ സുരേഷ്, കെ. സുധാകരൻ, അഡ്വ.ആർ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.