കാസർകോട്: സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ആയ ഗുരുവനത്ത് കാസർകോട് വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ഡ്രൈവിംഗ് സ്കൂൾ ഏജന്റിന്റെ അനധികൃത ഇടപെടലുകൾ കണ്ടെത്തുകയും പിരിവ് നടത്തിയ 2.69 ലക്ഷത്തോളം രൂപ പിടികൂടുകയും ചെയ്തു.
ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന വേളയിൽ ഓരോ അപേക്ഷയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഏജന്റ് ആയ റൂബി ഡ്രൈവിംഗ് സ്കൂളിലെ നൗഷാദ് പരിശോധിച്ച് ഓരോ അപേക്ഷകനോടും ഡ്രൈവിംഗ് ടെസ്റ്റ് തീയതി നിശ്ചയിച്ചു നൽകിയതിനും ടെസ്റ്റ് പാസായതിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും സബ്
ആർ.ടി.ഒയ്ക്ക് നൽകുന്നതിന് പിരിവ് നടത്തിയ 2,69,860 രൂപയും എം.വി.ഐ സൂക്ഷിക്കേണ്ടതായ അപേക്ഷകളും പിടിച്ചെടുത്തു.
പരിശോധനയിൽ വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലും ജില്ലാ മെഡിക്കൽ ഓഫീസിലെ സ്റ്റോർ സൂപ്രണ്ട് രാജീവനും സബ് ഇൻസ്പെക്ടർ കെ. രമേശൻ, എസ്.ഐ. പി.വി. സതീശൻ, എസ്.സി.പി.ഒമാരായ കെ.വി. സുരേശൻ, പി.കെ. രഞ്ജിത്ത് കുമാർ, വി. രാജീവൻ, ടി. കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |