SignIn
Kerala Kaumudi Online
Saturday, 30 March 2024 10.59 AM IST

ലോക ഹൃദയ ദിനാചരണം

heart

തൃശൂർ: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തിൽ ആശാപ്രവർത്തകർക്കായി ഓൺലൈൻ ജില്ലാതല വെബ്ബിനാർ നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.ജെ റീന ഉദ്ഘാടനം ചെയ്തു. തൃശൂർ ജനറൽ ആശുപത്രിയിലെ കാർഡിയോളജിസ്റ്റുമാരായ ഡോ. കൃഷ്ണകുമാർ, ഡോ. വിവേക് തോമസ്, വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡയറ്റീഷ്യനായ കെ.പി. അനിത ക്ലാസ് നയിച്ചു. ഹൃദയസംബന്ധമായ രോഗങ്ങൾ വരാതിരിക്കാനും വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും ജനറൽ ആശുപത്രിയിലെ കാർഡിയോളജി യൂണിറ്റിൽ പൊതുജനങ്ങൾക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ എന്നിവയെകുറിച്ചും ഡോക്ടർമാർ സംസാരിച്ചു. ഓരോരുത്തരും പാലിക്കേണ്ട ഭക്ഷണക്രമത്തെകുറിച്ച് ഡയറ്റീഷ്യൻ വിവരിച്ചു. 350ഓളം ആശാപ്രവർത്തകർ പങ്കെടുത്തു. ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഹരിതാദേവി, ആശാ കോർഡിനേറ്റർ മിനി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.