SignIn
Kerala Kaumudi Online
Saturday, 21 May 2022 12.02 AM IST

മേൽശാന്തി ചുമതലയേറ്റു

guruvayoor

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി തെക്കേപ്പാട്ട് മനയ്ക്കൽ ജയപ്രകാശൻ നമ്പൂതിരി ചുമതലയേറ്റു. ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേയ്ക്കാണ് ചുമതല. രാത്രി അത്താഴപൂജയ്ക്ക് ശേഷമായിരുന്നു ചുമതലയേൽക്കൽ. കാലാവധി പൂർത്തിയാക്കിയ മേൽശാന്തി തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി സ്ഥാനചിഹ്നമായ താക്കോൽ കൂട്ടം നമസ്‌കാര മണ്ഡപത്തിലെ വെള്ളി കുടത്തിൽ സമർപ്പിച്ച് സ്ഥാനമൊഴിഞ്ഞു. ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി താക്കോൽ കൂട്ടം പുതിയ മേൽശാന്തി ജയപ്രകാശൻ നമ്പൂതിരിക്ക് നൽകി. തുടർന്ന് അദ്ദേഹം ശ്രീലകത്ത് കയറി ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ താക്കോൽ കൂട്ടം സമർപ്പിച്ച് വണങ്ങി ചുമതലയേറ്റു. മാർച്ച് 31വരെയുള്ള ആറുമാസം ക്ഷേത്ര മതിലകത്തിന് പുറത്തു പോകാതെ ജയപ്രകാശൻ നമ്പൂതിരി പുറപ്പെടാശാന്തിയായി തുടരും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.