SignIn
Kerala Kaumudi Online
Thursday, 25 April 2024 4.32 PM IST

ഡേ നൈറ്ര് ടെസ്റ്റ് മന്ദാന മിന്നി, മഴയും

mandana

ഗോൾഡ് കോസ്റ്റ് : ആസ്ട്രേലിയക്കെതിരായ വനിതാ ഡേ നൈറ്ര് ടെസ്റ്റിൽ മഴ രസംകൊല്ലിയായ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തിട്ടുണ്ട്. 80 റൺസുമായി പുറത്താകാതെ നിൽക്കുന്ന സ്‌മൃതി മന്ദാനയാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 144 പന്ത് നേരിട്ട് 15 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് മന്ദാനയുടെ ഇന്നിംഗ്സ്. ടെസ്റ്റിൽ മന്ദാനയുടെ ഉയർന്ന സ്കോറാണിത്. 57 പന്ത് നേരിട്ട് 16 റൺസുമായി പൂനം റാവത്താണ് മന്ദാനയ്ക്കൊപ്പം സ്റ്രമ്പെടുക്കുമ്പോൾ ക്രീസിലുള്ളത്. 64 പന്ത് നേരിട്ട് 31 റൺസെടുത്ത ഷഫാലി വർമ്മയുടെ വിക്കറ്രാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സോഫി മോളിനസിന്റെ പന്തിൽ മക്ഗ്രാത്ത് പിടിച്ചാണ് ഷഫാലി പുറത്തായത്.

മഴമൂലം 44.1 ഓവറെ ഇന്നലെ മത്സരം നടന്നുള്ളൂ.

ടോസ് നേടിയ ആസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MANDANA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.