SignIn
Kerala Kaumudi Online
Saturday, 21 May 2022 8.26 PM IST

വിനു മങ്കാദ് ട്രോഫി : കേരളത്തിന് ത്രസിപ്പിക്കുന്ന ജയം

kerala-cricket

വിജയ് വിശ്വനാഥിന് 5 വിക്കറ്ര്

ഹൈദരാബാദ്: വിനു മങ്കാദ് ട്രോഫി അണ്ടർ 19 ഏകദിന മത്സരത്തിൽ ബംഗാളിനെതിരെ കേരളത്തിന് ഒരുവിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്ര് ചെയ്ത ബംഗാൾ 29.1 ഓവറിൽ 119 റൺസിന് ആൾ ഔട്ടായി. മറുപടിക്കിറങ്ങിയ കേരളം 43.5ഓവറിൽ 1 വിക്കറ്ര് മാത്രം ശേഷിക്കെ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (120/9). 5 വിക്കറ്രെടുത്ത വിജയ് വി വർഗീസാണ് കേരളത്തിന്റെ വിജയശില്പി.

അണ്ടർ 19 വിഭാഗത്തിൽ ബംഗാളിനെതിരെ ആദ്യമായാണ് കേരളം ജയം നേടുന്നത്. പുറത്താകാതെ 47 പന്തിൽ 24 റൺസുമായി പ്രതിസന്ധിയിൽ പതറാതെ പോരാടിയ ഗൗതം മോഹൻ കേരളത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. പ്രീതിഷ് (29), അഭിഷേക് നായർ (17) എന്നിവരും നിർണായക സംഭാവന നൽകി. ബംഗാളിനായി രവികുമാർ 3 വിക്കറ്ര് വീഴ്ത്തി.

നേരത്തേ 7.1 ഓവറിൽ 40 റൺസ് നൽകിയാണ് വിജയ് 5 വിക്കറ്ര് വീഴ്ത്തിയത്. വിനയ് വി വർഗ്ഗീസ് മൂന്ന് വിക്കറ്റ് നേടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, KERALA CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.