SignIn
Kerala Kaumudi Online
Thursday, 25 April 2024 9.05 PM IST

വാക്‌സിനെടുത്താലും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം, ഇന്ത്യയിലെത്തിയാൽ പത്ത് ദിവസം നി‌ർബന്ധിത ക്വാറന്റൈൻ; ബ്രിട്ടന് അതേ നാണയത്തിൽ തിരിച്ചടി നൽകി കേന്ദ്ര സർക്കാർ

british

ന്യൂഡൽഹി: ഏത് തരം കൊവിഡ് വാക്‌സിനെടുത്തവരായാലും ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലെത്തുന്ന യു.കെ പൗരന്മാർ 72 മണിക്കൂറിനകമെടുത്ത ആർ‌ടി‌പി‌സി‌ആർ നെഗറ്രീവ് ഫലം കൈയിൽ കരുതണമെന്ന് കേന്ദ്ര സർക്കാരിന്റെ ക‌ർശന നിർദേശം.

അത് മാത്രമല്ല നിർബന്ധമായും പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും നിബന്ധനയുണ്ട്. ഒക്ടോബർ നാലുമുതൽ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കാണ് ഈ നിബന്ധനകൾ ബാധകം. ഇതിന് പുറമേ എയർപോർട്ടിലെത്തിയാൽ നിർബന്ധമായും ആർ‌ടിപിസി‌ആർ ടെസ്‌റ്റിന് ഹാജരാകണം. ഇന്ത്യയിലെത്തിയ ശേഷം എട്ടാം ദിവസം കൊവിഡ് ആർടി‌പിസിആർ ടെസ്‌റ്റ് നടത്തും.

വീട്ടിലോ എവിടെയാണോ എത്തേണ്ടത് ആ മേൽവിലാസത്തിലോ പത്ത് ദിവസം നിർബന്ധമായും ഹോം ക്വാറന്റൈനിൽ ഇരിക്കണം. പുതിയ നിബന്ധനകൾ എത്രയും വേഗം നടപ്പാക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BRITISH, INDIA, PASSENGERS, COVID, RTPCR TEST, QUARENTINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.