മലയാള സിനിമയിൽ വാഹനകമ്പമുള്ള അഭിനേതാക്കളിലൊരാളാണ് പൃഥ്വിരാജ്. ലംബോർഗിനി ഹുറാകാൻ സ്പോർട്സ് കാർ മുതൽ റേഞ്ച് റോവർ വോഗ്, പോർഷെ കയീൻ തുടങ്ങിയ എസ്യുവികൾ ഉൾപ്പെടെയുള്ള ആഡംബരക്കാറുകൾ പൃഥ്വിയുടെ ഗ്യാരേജിലുണ്ട് . ഇക്കൂട്ടത്തിലേക്ക് മിനി കൂപ്പറിന്റെ പുതിയ വേർഷൻ സ്വന്തമാക്കിയിക്കുകയാണ് താരം. മിനി കൂപ്പറിന്റെ ഇൗ പുതിയ പതിപ്പിന് ഏകദേശം 46 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പുതിയ അതിഥിക്കൊപ്പം പൃഥിരാജ് സുപ്രിയയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാണ്. ഈ വർഷാദ്യം, സുപ്രിയ ടാറ്റ സഫാരി അഡ്വഞ്ചർ പേഴ്സണൽ എഡിഷൻ സ്വന്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |