തിരുവനന്തപുരം: എല്ലാ വകുപ്പുകളുടെയും സേവനം ജനങ്ങൾക്ക് ഓൺലൈനിൽ ലഭിക്കുന്നതിനായി www.services.kerala.gov.in എന്ന ഏകീകൃത പോർട്ടൽ നിലവിൽ വന്നു.
പോർട്ടലിലൂടെ അഞ്ഞൂറിലധികം സേവനങ്ങൾ ലഭിക്കും. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിലെ തിരക്ക് ഒഴിവാക്കി വേഗത്തിൽ സേവനങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. 450 സേവനങ്ങൾ അടങ്ങിയ m-Sevanam എന്ന മൊബൈൽ ആപ്പുമുണ്ട്. ആപ്പ് ആൻഡ്രോയിഡ്, ios എന്നീ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും
കേരള സർക്കാരിന്റെ വെബ് പോർട്ടലായ http:kerala.gov.in, ഓൺലൈൻ സേവനങ്ങളുടെ സ്ഥിതിവിവരങ്ങൾ ലഭ്യമാക്കുന്ന http:dashboard.kerala.gov.in എന്നിവ നവീകരിച്ചിട്ടുണ്ട്. ഇതുവഴി ഓരോവകുപ്പുകളുടെയും സേവന വിതരണവുമായി ബന്ധപ്പെട്ട വസ്തുതകൾ പോർട്ടലിൽ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |