തിരുവനന്തപുരം: ഒന്നാംവർഷ ബിരുദ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. കോളേജിൽ അഡ്മിഷൻ എടുത്ത് സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. ഒക്ടോബർ 4 മുതൽ 6 വരെയാണ് അഡ്മിഷൻ എടുക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് : https://admissions.keralauniversity.ac.in.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒക്ടോബർ 4 മുതൽ 6 വരെയാണ് കോളേജ് പ്രവേശനം. സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ 2021 - 22 അദ്ധ്യയന വർഷത്തെ ഒന്നാം വർഷ എം.എഡ്. പ്രവേശനത്തിന് അതാത് കോളേജുകളിൽ നിന്നും അപേക്ഷാഫോം വിതരണം ആരംഭിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 11. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |