SignIn
Kerala Kaumudi Online
Thursday, 25 April 2024 8.33 PM IST

മതേതരത്വം കൊണ്ട് ആർക്കാണ് ഗുണം? നിലപാടിൽ മാറ്റം വരുത്താതെ പാലാ ബിഷപ്പ്

pala-bishop

കോട്ടയം: മതേതരത്വം കൊണ്ട് ആർക്ക് ഗുണമെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ട്. കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നും, മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിലെത്തുമോ എന്ന ആശങ്കയുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.

ദീപികയിലെഴുതിയ ലേഖനത്തിലാണ് ബിഷപ്പിന്റെ പരാമർശങ്ങൾ. സാമൂഹിക തിന്മകൾക്കെതിരെ മൗനമോ തിരസ്‌കരണമോ പ്രതിഷേധമോ അല്ല വേണ്ടത്. അവയെക്കുറിച്ച് പഠനങ്ങളും, തുറന്ന ചർച്ചകളും പ്രതിരോധ നടപടികളുമാണ് വേണ്ടതെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

തിന്മകൾക്കെതിരെ കൈകോർത്താൽ മതമൈത്രി തകരില്ലെന്നും മാർ ജോസഫ് കല്ലറങ്ങോട്ട് വ്യക്തമാക്കി. സ്വന്തം മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കലല്ല മതേതരത്വം.അന്യമത വിദ്വേഷം ഉപേക്ഷിക്കലാണെന്നും ലേഖനത്തിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALA BISHOP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.