കോട്ടയം : എൻ സി പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി.നിയോജക മണ്ഡലം പ്രസിഡന്റ് നിബു എബ്രഹാം നേതൃത്വം നൽകി. ഗാന്ധി സ്‌ക്വയറിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. പി.കെ.ആനന്ദകുട്ടൻ, സാബു മുരിക്കവേലി, പി.ഒ.രാജേന്ദ്രൻ, ബാബു കപ്പക്കാല, എം.എസ്.രാജഗോപാൽ, ബീനാ ജോബി, രാജേഷ് വട്ടക്കൽ,സോബിൻ ചാക്കോ, സുഷ്മ രാജേഷ്,ബിജു ബാബു,രഞ്ചനാഥ് കോടിമത, റോമി ജോർജ്,ജെൻസൺ തോപ്പിൽ , വിനീത് കുന്നംപള്ളി,സജീർ തുടങ്ങിയവർ പ്രസംഗിച്ചു.