പാലാ : മുത്തോലി ഗ്രാമപഞ്ചായത്ത്, ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ ഇൻഡ്യാർ ഫാക്ടറിക്ക് സമീപം ആറ്റുതീരത്ത് നിർമ്മിച്ച ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജീ.മീനാഭവൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫിലോമിന ഫിലിപ്പ്, മെമ്പർമാരായ എൻ.കെ.ശശികുമാർ, സി.എസ്.സിജു, ശ്രീജയ എം.പി, ഷീബാ റാണി, ടോമി കെഴുവന്താനം,ആര്യ സബിൻ, ജിജി ജേക്കബ്, ഇമ്മാനുവൽ പനയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.