SignIn
Kerala Kaumudi Online
Thursday, 28 March 2024 2.33 PM IST

പോരാളിയുടെ കാല്പാടുകൾ തേടി എസ്.പി.സി കാഡറ്റുകൾ

spc-
ഗാന്ധിജയന്തി ദിനത്തിൽ പിലിക്കോട്ടെ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി മുണ്ടവളപ്പിൽ കുഞ്ഞിരാമന്റെ വീട്ടിൽ എത്തിയ തൃക്കരിപ്പൂർ ജി വി എച്ച് എസ് എസിലെ എസ് പി സി

പിലിക്കോട്: ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ നേതൃനായകന്റെ കാല്പാടുകൾ തേടി എസ്.പി.സി. കാഡറ്റുകൾ. പിലിക്കോട് എരവിലെ സ്വാതന്ത്ര്യ സമര സേനാനി മുണ്ടവളപ്പിൽ കുഞ്ഞിരാമന്റെ ഓർമ്മകൾ തുടിക്കുന്ന മണ്ണിൽ നിന്നും നാടിന്റെ നേർ ചരിത്രത്തെ അറിയാനാണ് തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കാഡറ്റുകൾ എത്തിയത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വിപ്ലവ കവി ടി.എസ്. തിരുമുമ്പിനോടൊപ്പം ചേർന്നുനിന്നു പ്രവർത്തിച്ച പോരാളിയായിരുന്നു മുണ്ടവളപ്പിൽ കുഞ്ഞിരാമൻ. ഉപ്പു കുറുക്കൽ സമരത്തിലും മദ്യവിരുദ്ധ സമരങ്ങളിലും നേതൃപരമായ പങ്കു വഹിച്ച അദ്ദേഹത്തിന്റെ എരവിലെ വീട്ടിലായിരുന്നു പരിപാടി. മഹാത്മജി ട്രസ്റ്റ് ചെയർമാൻ കെ. ധനരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എം.പി. ജയകുമാർ, പി.വി. രാജൻ, കെ. നന്ദ, ഡി. അഭിനന്ദ് സംസാരിച്ചു. കെ.വി. മധുസൂദനൻ, സരിത എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, SPC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.