SignIn
Kerala Kaumudi Online
Thursday, 25 April 2024 3.39 PM IST

സ്മൃതി കേരളം പദ്ധതിക്ക് തുടക്കം

sureshgopi
സ്മൃതി കേരളം പദ്ധതിയുടെ ഇരിട്ടി മട്ടന്നൂർ മണ്ഡലതല ഉദ്ഘാടനം സുരേഷ് ഗോപി എം.പി നിർവഹിക്കുന്നു

ഇരിട്ടി: കേന്ദ്ര നാളികേര ബോർഡ് അംഗം സുരേഷ് ഗോപി എം.പി കേരളത്തിൽ നടപ്പാക്കുന്ന ഒരു കോടി കേര വൃക്ഷത്തൈകൾ നടുന്ന സ്മൃതി കേരളം പദ്ധതിയുടെ പേരാവൂർ - മട്ടന്നൂർ മണ്ഡലതല ഉദ്ഘാടനം കൈരാതി കിരാത ക്ഷേത്ര പരിസരത്ത് തെങ്ങിൻ തൈ നട്ട് നിർവഹിച്ചു. ചടങ്ങിൽ അഞ്ഞൂറോളം കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണം ചെയ്തു.

സ്റ്റുഡന്റസ് ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ വോളിബാൾ ടീമിന്റെ പരിശീലകനായ പേരാവൂർ സ്വദേശി കെ.ജെ. സെബാസ്റ്റ്യനെ സുരേഷ്‌ഗോപി ആദരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ഉത്തരമേഖലാ വൈസ് പ്രസിഡന്റ് വി.വി. ചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, മട്ടന്നൂർ, ഇരിട്ടി മണ്ഡലം പ്രസിഡന്റുമാരായ രാജൻ പുതുക്കുടി എന്നിവർ നേതൃത്വം നൽകി..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, KERALAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.