കൊച്ചി: ജില്ലയിൽ ഇന്നലെ മൂന്ന് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 1904 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1728 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22966 ആയി. വടക്കേക്കര (65), തൃക്കാക്കര (60), കളമശേരി (56) പുത്തൻവേലിക്കര (48) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 40842 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.എടവനക്കാട്, എറണാകുളം നോർത്ത്, കുന്നത്തുനാട്, കൂത്താട്ടുകുളം, പള്ളിപ്പുറം, മട്ടാഞ്ചേരി, ആമ്പല്ലൂർ, എടക്കാട്ടുവയൽ, കടമക്കുടി, കീഴ്മാട്, തമ്മനം, പാലക്കുഴ, പിണ്ടിമന, പൂണിത്തുറ, വരാപ്പുഴ, എളമക്കര, തോപ്പുംപടി, മഞ്ഞപ്ര, വൈറ്റില, അയ്യപ്പൻകാവ്, എളംകുളം, കരുവേലിപ്പടി, പോത്താനിക്കാട് എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |