ആലപ്പുഴ : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 50 ലിറ്ററോളം വിദേശമദ്യവും 150 പായ്ക്കറ്റ് ഹാൻസും 10 ഗ്രാം കഞ്ചാവും പിടികൂടി. ആറു പേരെ അറസ്റ്റ് ചെയ്തു.
പുന്നപ്ര വെളിയിൽ ലോറൻസ് , തണ്ണീർമുക്കം കൈതവളപ്പിൽ ഗിരീഷ്,തണ്ണീർമുക്കം താമരശേരിയിൽ രമേശൻ,മുഹമ്മ കണ്ടനാട്ടുവെളിയിൽ ഉമേഷ്, മണ്ണഞ്ചേരി നികർത്തിൽ മനോജ് , മണ്ണഞ്ചരി ഉഷാ മന്ദിരത്തിൽ സുരേഷ് പീറ്റർ എന്നിവരെയാണ് പിടികൂടിയത് . ഇവർ മാസങ്ങളായി മദ്യവും,നിരോധിത പുകയിലഉത്പ്പന്നങ്ങളും വിൽപ്പന നടത്തി വരികയായിരുന്നു.
ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി സി.ഐ വിനോദ് കുമാർ ,മുഹമ്മ സി.ഐ എൻ.വിജയൻ,പുന്നപ്ര സി.ഐ പ്രതാപചന്ദ്രൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.