ഹരിപ്പാട്: കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ഒരുനാൾ താൻ ലക്ഷ്യം നേടുമെന്നും രമേശ് ചെന്നിത്തല എം.എൽ.എ. ഹരിപ്പാട് താജുൽ ഉലമ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മെരിറ്റ് അവാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ചെന്നിത്തല മനസ് തുറന്നത്.
തന്റെ ആഗ്രഹം നടന്നില്ലെങ്കിലും ആഗ്രഹിക്കുന്നത് നിറുത്തിയിട്ടില്ലെന്നും ഉന്നതിയിലെത്താൻ വിദ്യാർത്ഥികൾ സദാസമയവും ആഗ്രഹിക്കണമെന്നും വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ നൽകവേ അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയാകാൻ താൻ ഇനിയും സ്വപ്നം കാണുമെന്നും അതിനായി പ്രയത്നിക്കുമെന്നും വിദ്യാർത്ഥികളും ഇതുപോലെ സ്വപ്നം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ വിദേശ സർവകലാശാലകൾ തിരഞ്ഞെടുത്ത് അവിടങ്ങളിൽ സ്കോളർഷിപ്പോടുകൂടി പഠിക്കാൻ ശ്രമിക്കണം. നമ്മെ കാത്തിരിക്കുന്ന അവസരങ്ങൾ കണ്ടെത്തി അത് ഉപയോഗപ്പെടുത്താൻ കഴിയണം. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ യു.എം. ഹനീഫ മുസ്ലിയാർ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |