SignIn
Kerala Kaumudi Online
Thursday, 25 April 2024 9.58 PM IST

സമീർ വാങ്കെഡെ, ലഹരി മാഫിയയ്ക്ക് പേടിസ്വപ്നം

aryan-shahrukh-khan

ന്യൂഡൽഹി: കഴിഞ്ഞവർഷം നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് നാഷണൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബയ് സോണൽ ഡയറക്ടർ സമീർ വാങ്കെഡെ വാർത്തകളിൽ ഇടം നേടുന്നത്. മുംബയ് കേന്ദ്രീകരിച്ചുള്ള പല മയക്കുമരുന്ന് വിൽപ്പനക്കാരും പിന്നീട് പിടിയിലായി. ഇപ്പോഴിതാ വേഷം മാറി ആഡംബരക്കപ്പലിലെ ലഹരി പാർട്ടിയിൽ പങ്കെടുത്ത് ബോളിബുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.

2008 ബാച്ചിലെ ഐ.ആർ.എസ് ഓഫീസറാണ് സമീർ. മുംബയ് വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായാണ് തുടക്കം. പിന്നീട് എയർ ഇന്റലിജൻസ് യൂണിറ്റ് ഡെപ്യൂട്ടി കമ്മിഷണർ, എൻ.ഐ.എ. അഡീഷണൽ എസ്.പി, ഡി.ആർ.ഐ ജോയിന്റ് കമ്മിഷണർ തുടങ്ങിയ പദവികളിലും പ്രവർത്തിച്ചശേഷമാണ് എൻ.സി.ബിയിൽ എത്തുന്നത്.

കസ്റ്റംസ് ഓഫീസറായിരിക്കെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്ക് ഒരു ഇളവും സമീർ നൽകിയിരുന്നില്ല. 2013ൽ മുംബയ് വിമാനത്താവളത്തിൽ ഗായകൻ മിക സിംഗിനെ വിദേശ കറൻസിയുമായി പിടികൂടിയത് സമീറായിരുന്നു. 2011ൽ ക്രിക്കറ്റ് ലോകകപ്പിന് വേണ്ടിയുള്ള സ്വർണക്കപ്പ് പോലും മുംബയ് വിമാനത്താവളത്തിൽ നിന്ന് വിട്ടു നൽകിയത് കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ചതിനുശേഷമാണ്. എൻ.സി.ബിയിൽ ചുമതലയേറ്റശേഷം ഏകദേശം 17,000 കോടിയുടെ ലഹരിമരുന്ന് വേട്ടയാണ് സമീറിന്റെ നേതൃത്വത്തിൽ നടന്നത്.

 ഗോസിപ്പ് കോളങ്ങളിലും ആര്യൻ
ഷാരൂഖ് ഖാന്റെയും ​ഗൗരി ഖാന്റെയും മൂന്ന് മക്കളിൽ മൂത്തയാളാണ് ആര്യൻ ഖാൻ. കഭി ഖുഷി കഭി ​ഗം എന്ന ചിത്രത്തിൽ അച്ഛന്റെ ചെറുപ്പക്കാലം അവതരിപ്പിച്ചു കൊണ്ട് ആര്യൻ സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. എന്നാൽ, അഭിനയത്തിലുപരി ആര്യന് സംവിധാനത്തിലാണ് താത്പര്യമെന്ന് മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ ഷാരൂഖ് വ്യക്തമാക്കിയിട്ടുണ്ട്.

പൊതുവെ ഉൾവലിഞ്ഞ സ്വഭാവമാണ് ആര്യന്റേതെന്ന് സംസാരമുണ്ട്. സമൂഹമാദ്ധ്യങ്ങളിൽ സജീവമല്ലാത്ത ആര്യൻ വളരെ വിരളമായി മാത്രമേ ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുള്ളൂ.നടൻ അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദയുമായി അടുത്ത സൗഹൃദമാണ് ആര്യനുള്ളത്. ഇരുവരുടെയും സൗഹൃദം ബോളിവുഡിലെ ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിനിടെ തന്റെ അടുത്ത ചിത്രം പത്താന്റെ ഷൂട്ടിംഗിനായി സ്പെയിലേക്ക് പോകാനിരുന്ന ഷാരൂഖ്, മകൻ അറസ്റ്രിലായതോടെ യാത്ര മാറ്റിവച്ചതായി റിപ്പോർട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ARYAN SHAHRUKH KHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.