കൊൽക്കത്ത : അധിക സമയത്തേക്ക് നീണ്ട ഫൈനലിൽ മൊഹമ്മദൻസ് സ്പോർട്ടിംഗിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി എഫ്.സി ഗോവ ഡുറൻഡ് കപ്പ് ഫുട്ബാൾ കിരീടം സ്വന്തമാക്കി. 105-ാം മിനിട്ടിൽ എഡു ബേഡിയ നേടിയ ഗോളിനാണ് ഗോവയുടെ കന്നി കിരീടധാരണം. ഐ.എസ്.എല്ലിലെ കരുത്തന്മാർക്കെതിരെ നിശ്ചിത സമയത്ത് പിടിച്ചുനിൽക്കാൻ മൊഹമ്മദൻസിന് കഴിഞ്ഞു. എന്നാൽ അധികസമയത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് താെട്ടുമുമ്പ് ഒരു ഫ്രീ കിക്കി നിന്ന് എഡു വിധികുറിച്ച ഗോൾ നേടുകയായിരുന്നു. ഇന്ത്യൻ ഫുട്ബാളിൽ എഫ്.സി ഗോവയുടെ ആദ്യ കിരീടമാണിത്.